
കൊച്ചി: കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. മറൈന്‍ ഡ്രൈവിലെ സ്ഥാപനത്തില്‍നിന്ന് അര ലക്ഷത്തോളം രൂപ വിലവരുന്ന വിവിധ വസ്തുക്കളാണ് പിടിച്ചത്. കോഴിക്കോട്ടുനിന്ന് പിടിച്ച വസ്തുക്കള്‍ക്ക് 10 മുതല്‍ 12 ലക്ഷം രൂപ വരെ വില വരുമെന്ന് കണക്കാക്കുന്നു.
മറൈന്‍ ഡ്രൈവിലെ സ്ഥാപനത്തില്‍നിന്ന് ഉപയോഗിച്ച ഹെയര്‍ ഓയില്‍ ശാരീരിക പ്രശ്‌നമുണ്ടാക്കിയെന്ന് മലപ്പുറം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ എ. സാജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത്തരത്തില്‍ തലയില്‍ പുരട്ടുന്നതിനും മറ്റും ഉപയോഗിക്കുന്ന സോഫ്റ്റ് ജെലാറ്റിന്‍ ജെല്‍ കണ്ടെടുത്തു. ഇവ ചൈനയില്‍ നിര്‍മിച്ചതാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ പ്രത്യേകിച്ച് ചെന്നൈയില്‍നിന്നാണ് ഇവര്‍ക്ക് ഇത് കിട്ടുന്നതെന്നാണ് മനസ്സിലാക്കുന്നത്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണോ നാട്ടിലെവിടെയെങ്കിലും വ്യാജമായി നിര്‍മിക്കുന്നതാണോ എന്ന കാര്യങ്ങള്‍ അന്വേഷിക്കുകയാണ്.
ഇതിനു പുറമെ വൈറ്റമിന്‍ ഇ ഗുളികകള്‍, ഹെന്ന പൗഡറുകള്‍, അലോവെറ ക്രീം തുടങ്ങിയ വ്യാജ വസ്തുക്കളും പിടിച്ചിട്ടുണ്ട്. ഇതില്‍ പലതിലും നിര്‍മാതാക്കളുടെ പേരില്ല. വിപണനം ചെയ്യുന്നവരുടെ വിലാസം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കി.
ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് നടത്തിയ പരിശോധനയില്‍ കൊറിയ, ചൈന, തായ്വാന്‍, ദക്ഷിണാഫ്രിക്ക, ദുബായ് എന്നിവിടങ്ങളില്‍നിന്നുള്ള വസ്തുക്കളാണ് പിടിച്ചതില്‍ അധികവും.
നിയമപ്രകാരമുള്ള ഇറക്കുമതി വഴിയല്ല, ഇവ എത്തിയിട്ടുള്ളത്. ഇതിനു പുറമേ ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിര്‍മിച്ച വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ റീജണല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഷാജി വര്‍ഗീസ് പറഞ്ഞു. ഇവയിലൊന്നും നിര്‍മാണത്തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.
content highlights: fake cosmetic products seized from kochi and kozhikode
Published: 17 Jan 2020, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented