പെരിയ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ലോഡ്ജിൽ കൂടെ താമസിപ്പിച്ച യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലത്തെ കെ. ദേവനന്ദനെ (20) ആണ് വളപട്ടണം എസ്ഐ സി.എം. വിപിൻ അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹവാഗ്ദാനത്തിൽനിന്ന് പിൻവാങ്ങിയ വിഷമത്തിന് പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് താമസിച്ചത്.
സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. ലോഡ്ജിൽനിന്ന് തിരികെ വീട്ടിലെത്തിയ പെൺകുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോൾ തയ്യാറല്ലെന്ന് യുവാവ് പറഞ്ഞ വിഷമത്തിലാണ് വിഷം കഴിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. വളപട്ടണം പോലീസ് സ്റ്റേഷനിൽ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്.
Content Highlights: youngman arrested for raping minor girl
Published: 18 Sept 2025, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented