മഞ്ചേരി: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ ബന്ധുവായ അൻപത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് 97 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

To advertise here,

പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിക്കുകയുംചെയ്തു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം.

2024 മാർച്ച് 31-ന് വൈകുന്നേരമാണ് സംഭവം. വാഴക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. രാജൻബാബുവാണ് പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പ്രോസിക്യൂഷൻ ലെയ്‌സൺ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എൻ. സൽമ പ്രോസിക്യൂഷനെ സഹായിച്ചു.