ലഖ്‌നൗ: വിവാഹസത്ക്കാരത്തിനിടെ 'ചിക്കൻ ലെഗ്പീസിനെ'ച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

To advertise here,

വിവാഹസത്കാരത്തിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ കൂട്ടരാണ് ബഹളമുണ്ടാക്കിയത്. ബിരിയാണിയിൽ ലെഗ്പീസ് ഇല്ലെന്ന് പറഞ്ഞ് ഇവർ ബഹളമുണ്ടാക്കിയതോടെ രംഗം വഷളായി. തുടർന്നാണ് വരന്റെ കൂട്ടരും ആതിഥേയരായ വധുവിന്റെ കൂട്ടരും വിവാഹവേദിയിൽ ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് ഏറ്റുമുട്ടിയത്. പിന്നാലെ വരനൊപ്പം എത്തിയവർ വിവാഹസത്കാരം നടക്കുന്നയിടത്തെ കസേരകളും മേശകളും തല്ലിത്തകർക്കുകയുംചെയ്തു. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.