ഒക്ടോബര് 20-നാണ് നാലംഗ സംഘം ട്രെയിനിൽ വെച്ച് പണം തട്ടിയെടുത്തത്

കാസർകോട്: ട്രെയിനിലെ ഹവാല പണം പൊട്ടിക്കലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൗദി റിയാലുമായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഉമ്മർ ബാവ നിരവധി ഹവാല ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ആറുമാസത്തിനിടെ ഒട്ടേറെ തവണ ഇയാൾ പണവുമായി കാസർകോടേക്ക് എത്തിയെന്നും റെയിൽവേ പോലീസ് കണ്ടെത്തി. ഈ മാസം മാത്രം അഞ്ച് തവണയാണ് ഇത്തരത്തിൽ പണം കൊണ്ടുവന്നത്. കാസർകോട് ചൗക്കി സ്വദേശിയായ ഒരാൾക്കാണ് ഇയാൾ പണം കൈമാറിയതെന്നും വിവരമുണ്ട്.
അതേസമയം ഉമ്മർ ബാവയുടെ കൈവശമുണ്ടായിരുന്ന ഹവാല പണം പൊട്ടിച്ചത് മലപ്പുറം സ്വദേശികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഉമ്മർ ബാവ പണവുമായി കാസർകോടേക്ക് യാത്ര തുടങ്ങിയത് മലപ്പുറത്തുനിന്നാണ്. അവിടെ നിന്ന് തന്നെയാകും വിവരം പൊട്ടിക്കൽ സംഘത്തിന് ചോർന്നുകിട്ടയതെന്നും പോലീസ് സംശിയിക്കുന്നു.
ഒക്ടോബർ 20-നായിരുന്നു ട്രെയിനിൽ വെച്ച് ഹവാല പൊട്ടിക്കൽ നടന്നത്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ ഉമ്മർ ബാവയുടെ 25,000 സൗദി റിയാലാണ് സംഘം തട്ടിയെടുത്തത്. ഏകദേശം പത്ത് ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് ഇത്. വേരാവൽ എക്‌സ്പ്രസിൽ വെച്ച് പുലർച്ചെയായിരുന്നു സംഭവം. ഡാൻസാഫ് സംഘം എന്ന വ്യാജേനെ എത്തിയ നാലംഗ സംഘം ഉമ്മർ ബാവയെ ട്രെയിനിൽ നിന്ന് ഇറക്കിയാണ് പണം കവർന്നത്.
Content Highlights: Railway police investigations into the Kasargod train hawala heist reveal that Umer Bava made multiple trips carrying Saudi Riyals over six months, with authorities suspecting a gang from Malappuram orchestrated the robbery.
Published: 29 Oct 2026, 12:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented