വിഴിഞ്ഞം (തിരുവനന്തപുരം): അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ സഹോദരങ്ങളായ യുവാക്കൾ ആക്രമിച്ചു. സംഭവത്തിൽ സഹോദരങ്ങളും വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളുമായ അഖിൽ(24), അജിൻ(23) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ്‌ചെയ്തു.
നെല്ലിവിള കൊല്ലൻവിള സ്വദേശി എ.എം. അരുണിനെ(23) ആണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രി ഏഴോടെ വെങ്ങാനൂരിന് സമീപം കായൽക്കരക്ക് സമീപമായിരുന്നു സംഭവം. അസഭ്യംപറഞ്ഞത് ചോദ്യംചെയ്തതിനാണ് യുവാവിനെ പ്രതികൾ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ചത്. യുവാവിനെ മുഖത്തിടിച്ചും പരിക്കേൽപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.
Content Highlights: A youth was attacked in Venganoor after questioning two brothers for using abusive language., The attackers used a beer bottle to hit the victim's head and also punched him., Vizhinjam Police arrested the two accused brothers, who have been remanded by the court.
Published: 05 Mar 2026, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented