കാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് മോഷണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. മധൂർ എസ്.പി. നഗർ ക്വാർട്ടേഴ്‌സിലെ താമസക്കാരൻ സാബിത് (30), നായന്മാർമൂല അക്കരപ്പള്ളത്തെ അമീർ അലി (30) എന്നിവരെയും കാസർകോട് സ്വദേശിയായ 17-കാരനെയുമാണ് ടൗൺ പോലീസ് അറസ്റ്റ്‌ചെയ്തത്. കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
പനത്തടി കോളിച്ചാൽ സ്വദേശിയായ യുവാവും സുഹൃത്തുമെടുത്ത ലോഡ്ജ് മുറിയിലേക്ക് വൈകിട്ട് 4.30 ഓടെ മൂവരും അതിക്രമിച്ചുകയറുകയായിരുന്നു. തുടർന്ന് യുവാവിന്റെ മുഖത്തടിച്ച്, ഇരുവരെയും കൊല്ലുമെന്നും ഇവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി എ.ടി.എം. കാർഡും 10,000 രൂപയും കവർന്നു. ഇതിനിടെ യുവതിയുടെ ഒരു ജോഡി സ്വർണക്കമ്മലും സംഘം കൈക്കലാക്കി. തുടർന്ന് യുവാവിന്റെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് മൂന്നുപേരെയും അറസ്റ്റ്‌ചെയ്തു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളാണ് സാബിതും അമീർ അലിയും. ഇരുവരെയും കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും 17-കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിനു മുന്നിലും ഹാജരാക്കി.
Content Highlights: Three individuals arrested for attacking a young man and his female friend in a Kasaragod lodge., The gang stole an ATM card, Rs 10,000 in cash, and a pair of gold earrings., Accused persons Sabith and Ameer Ali have multiple criminal cases in various police stations., The juvenile involved was presented before the Juvenile Justice Board.
Published: 06 Nov 2026, 06:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented