വെള്ളറട(തിരുവനന്തപുരം): ആന്ധ്രപ്രദേശിൽനിന്ന് കേരളത്തിലേക്ക് ആഡംബര കാറിൽ ഏഴര കിലോഗ്രാം കഞ്ചാവുമായി എത്തിയ യുവാവിനെ പോലീസിന്റെ ഡാൻസാഫ് സംഘം ടിപ്പർലോറിയിൽ പിന്തുടർന്നു പിടികൂടി. കുറ്റിച്ചൽ മണ്ണൂർകര അരികിൽ എം.വി.ഹൗസിൽ പ്രശാന്താണ് (38) അറസ്റ്റിലായത്. ചാക്കുകളിലാക്കിയ കഞ്ചാവ് കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെ അതിർത്തിക്കു കുറച്ചകലെ ആറാട്ടുകുഴിയിൽ പരിശോധന നടത്തുകയായിരുന്ന സംഘമാണ് മയക്കുമരുന്നുകടത്ത് പിടിച്ചത്. പരിശോധനയ്ക്കിടയിൽ ഇയാൾ കാർ വെട്ടിത്തിരിച്ച് നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ചു. ഉടനെ പോലീസ് സംഘം പിന്നാലെ എത്തിയ ടിപ്പർലോറിയിൽ കാർ പിന്തുടർന്ന് തടയുകയായിരുന്നു.
സിനിമാനിർമാണ മേഖലയിലെ തൊഴിലാളിയാണ് പ്രശാന്ത്. അതിർത്തിയിൽനിന്ന് ഇയാൾ പലതവണ കളിയിക്കാവിളവഴി കഞ്ചാവു കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അറസ്റ്റിലായ പ്രശാന്തിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്.പി.യുടെ നിർദേശപ്രകാരമായിരുന്നു പോലീസ് പരിശോധന.
Content Highlights: 7.5 kilograms of ganja seized from a luxury car., Suspect Prashanth (38) arrested by the DANSAF team., Police used a tipper lorry to intercept the suspect's vehicle after a chase., The suspect was smuggling drugs from Andhra Pradesh via Kaliyakkavila., The accused has been remanded by the court.
Published: 03 May 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented