കോട്ടയം: പാലാ ആർ. വി. ജംഗ്ഷനിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ പോലീസുകാരനെ കാർ ഇടിപ്പിച്ച് പരിക്കേൽപ്പിച്ചു. കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പോലീസിനെ ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 400 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

To advertise here,

എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക് വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പിടിയിലായ പ്രതികൾ മുൻപും നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് എം. എസ്. നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.