താമരശ്ശേരി: നഗ്നപൂജയ്ക്ക് തന്നെ നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ (34) എന്നിവരാണ് പിടിയിലായത്.
യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജനടത്തണമെന്ന് നിർദേശിച്ച് ഷമീറും, പൂജയുടെ കർമിചമഞ്ഞ് സമീപിച്ച പ്രകാശനുംചേർന്ന് നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. നഗ്നപൂജനടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
Content Highlights: two persons arrested on complaint woman forced to perform naked puja
Published: 18 Sept 2024, 07:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented