നാഗർകോവിൽ: കരുങ്കലിനു സമീപം എട്ടുമാസം പ്രായമുള്ള മകളെ ഉൾപ്പെടെ മൂന്ന് മക്കളെ കെട്ടിയിട്ട് മർദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തു. കരുങ്കൽ പുല്ലത്തുവിളയിൽ വാടകയ്ക്കു താമസിക്കുന്ന കിങ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്.
കിങ്സിലി ഗിൽബർട്ട്-സജിനി ദമ്പതിമാർക്ക് എട്ടും ആറും വയസ്സുള്ള രണ്ട് ആൺമക്കളും എട്ടുമാസം പ്രായമുള്ള മകളുമാണുള്ളത്.
കഴിഞ്ഞ ദിവസം രാത്രി കുട്ടികളുടെ നിലവിളികേട്ട അയൽവാസികൾ വീട്ടിൽ ചെന്നപ്പോൾ കതകു പൂട്ടിയിട്ടിരുന്നു. പാസ്റ്ററെ വിളിച്ചിട്ടും കതകു തുറക്കാതായപ്പോൾ, അയൽവാസികൾ കരുങ്കൽ പോലീസിനു വിവരം നൽകി. പോലീസ് എത്തിയശേഷം കതകു തുറന്നപ്പോൾ മൂന്ന് കുട്ടികളെയും കയറിൽ കെട്ടിയിട്ടനിലയിലാണ് കണ്ടത്.
കുട്ടികളുടെ ദേഹത്ത് അടിയുടെ പാടുകളുമുണ്ടായിരുന്നു. കുട്ടികളെ വീട്ടിൽ അടച്ചിട്ടശേഷമാണ് കിങ്സിലി ഗിൽബർട്ടും ഭാര്യയും വിവിധ സ്ഥങ്ങളിൽ പ്രാർഥനയ്ക്കു പോകുന്നത്.
കഴിഞ്ഞ ദിവസം പ്രാർഥനയ്ക്കു പോയവർ തിരികേ വരുമ്പോൾ കുട്ടികൾ അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങിയതിനുള്ള ശിക്ഷയായാണ് കെട്ടിയിട്ടു മർദിച്ചതെന്ന് പോലീസ് പറഞ്ഞു.
Content Highlights: pastor in Kanyakumari, India, was arrested for tying up and beating his three children
Published: 31 May 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented