എരുമേലി: കൊറിയർ ഓഫീസിൽ പാഴ്‌സലായി എത്തിയ 310 കുപ്പി ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുടെ ഗണത്തിൽപ്പെടുന്ന മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ (Mephentermine Sulphate Injection) ആണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. ലഹരിവിപണിയിൽ ഈ മരുന്നിന് ലക്ഷങ്ങൾ വിലയുണ്ട്. കണ്ടെടുത്ത 310 ഓളം ബോട്ടിൽ മരുന്നുകൾ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി.
റോഡ് മാർഗമുള്ള പരിശോധനകൾ ശക്തമായതോടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള മാഫിയ നീക്കമെന്നാണ് പ്രാഥമിക നിഗമനം. തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പാഴ്‌സൽ അയച്ചവരെയും കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
Content Highlights: 310 bottles of Mephentermine Sulphate injection seized in Erumely, Operation conducted by DANSAF team based on secret tip-off, Seized drugs handed over to Kottayam Drug Control Board, Police suspect smuggling via courier services to evade road checks
Published: 17 Nov 2026, 06:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented