ഓയൂർ: വീട്ടുകാരുടെ അനുമതിയില്ലാതെ വിവാഹം ചെയ്തതിന് പിന്നാലെ വധുവിന്റെ ബന്ധുവും സുഹൃത്തുക്കളും വരന്റെ പിതാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു. പ്രതികളെ പിന്തുടർന്ന് പോലീസ് പിതാവ് ജോണിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൊട്ടാരക്കര ഓയൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കോട്ടയ്ക്കാവിളയിൽ താമസിക്കുന്ന ജോണിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ജോണിയുടെ മകൻ മൂന്നുമാസം മുൻപാണ് വിവാഹിതനായത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കോടതി ഇടപെടലോടെയാണ് വിവാഹം നടത്തിയത്.
വധുവിന്റെ ഗൾഫിലുള്ള ബന്ധുവായ ആദർശും വരനും തമ്മിൽ വാക് തർക്കം ഉണ്ടായിരുന്നു. നാട്ടിലെത്തിയ ബന്ധു കടയ്ക്കലിനു സമീപമുള്ള കൂട്ടുകാർക്കൊപ്പം വരനെ തേടി ജോണിയുടെ വീട്ടിലെത്തുകയായിരുന്നു. ആ സമയത്ത് മകൻ അവിടെ ഉണ്ടായിരുന്നില്ല. തനിച്ചായിരുന്ന ജോണിയെ ഭീഷണിപ്പെടുത്തിയ ശേഷം സംഘം തിരിച്ചുപോയി.
പത്തുമണിക്ക് ശേഷം തിരിച്ചുവന്ന സംഘം വീട്ടിൽ കയറി ജോണിയെ ആക്രമിക്കുകയായിരുന്നു. പിന്നീട് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. കാറിൽ വെച്ചും ജോണിയെ മർദ്ദിച്ചു.
സംഭവത്തിൽ കടയ്ക്കൽ സ്വദേശി അർജ്ജുൻ, വിഷ്ണു, ആസിഫ് എന്നിവരേയും പെൺകുട്ടിയുടെ ബന്ധുവായ ആദർശിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലാണ്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്റ് ചെയ്യും.
Content Highlights: Groom's father Johny abducted by bride's relatives over an unapproved marriage, Suspects threatened and physically assaulted the victim inside a car, Police intercepted the vehicle, rescued the victim, and arrested four accused, Accused to be remanded after court presentation
Published: 14 Nov 2026, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented