കല്പറ്റ: വയനാട് ഡി.സി.സി. സെക്രട്ടറിയായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മൂന്ന് വഞ്ചനാ കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കുമെന്നാണ് വിവരം.

To advertise here,

കേസുമായി ബന്ധപ്പെട്ട് ബത്തേരി ഡി.വൈ.എസ്.പി. നടത്തുന്ന അന്വേഷണവും വിജിലൻസ് അന്വേഷണവും തുടരുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. പോലീസ് നൽകിയ ശുപാർശയിലാണ് നടപടി. 

പത്രോസ്, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഐസി ബാലകൃഷ്ണൻ എം.എൽ.എ., എം.ഡി. അപ്പച്ചൻ, ​ഗോപിനാഥ് എന്നിവർ പ്രതികളായ കേസാണ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്.