തിരുവനന്തപുരം: ശരീരത്തിനുളളിൽ ഒളിപ്പിച്ചുകടത്തിയ എംഡിഎംഎയുമായി ഒരാളെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. തമ്പാനൂർ രാജാജി നഗറിൽ ബിജുവിനെ(53) ആണ് പിടികൂടിയത്. ഇയാളിൽ നിന്ന് 107 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ക്യാപ്സൂൾ രൂപത്തിലാക്കിയ നാലുപൊതികളായാണ് ശരീരത്തിനുളളിൽനിന്ന് എംഡിഎംഎ കണ്ടെടുത്തത്.

To advertise here,

നാഗർകോവിലിൽനിന്ന് ബസ് കയറി തമ്പാനൂരിൽ എത്തിയ ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഡിഎംഎയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ പക്കൽ ഒന്നുമില്ലെന്നായിരുന്നു ഇയാളുടെ മറുപടി.

സംശയത്തെ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ച് സ്‌കാൻ ചെയ്തു. തുടർന്നാണ് ശരീരത്തിനുളളിൽ നിന്ന് എംഡിഎംഎ നിറച്ച നാല് ക്യാപ്സൂളുകൾ കണ്ടെടുത്തത്. തുടർന്ന് പ്രതിയെ കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇയാളുടെ മൊഴി. അറസ്റ്റുരേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.