കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിൽ സുഹൈലിന് ജാമ്യമില്ല. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന്റെയും മറ്റ് നാല് സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇവർ ജില്ലാ കോടതിയെ സമീപിച്ചത്.
പ്രതികളെ കസ്റ്റഡിയിൽ വേണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. പ്രതികൾ സ്വാധീനമുള്ളവരാണെന്നും തെളിവെടുപ്പും മറ്റും നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
കാറോടിച്ച മുഖ്യപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ, ഇയാളുടെ സുഹൃത്തുക്കളായ നിനവ്, അമീൻ, ജോയൽ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ ബോർസ്റ്റൽ സ്‌കൂളിൽ തന്നെ തുടരും. ഒക്ടോബർ 11-ന് പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്.
ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ, എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞ് കാറിലുണ്ടായിരുന്നവർ നാട്ടുകാരോട് തർക്കിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
അപകട സമയത്ത് കാറോടിച്ച സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പോലീസിന്റെ രക്തപരിശോധനയിലും കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലും തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച സുഹൈലിനെ തടയാൻ കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ശ്രമിച്ചില്ലെന്നതാണ് രണ്ടും മൂന്നും നാലും പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
Content Highlights: Kochi: Suhail, the main accused in the Nedumbassery accident case, was denied bail by the Sessions Court, along with four other friends. The Angamaly Magistrate Court had previously rejected their bail plea, leading them to approach the District Court. The prosecution argued for custody, citing the accused's influence and the need for further evidence collection.
Published: 28 Oct 2026, 11:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented