പുതുക്കാട്: പതിനാലുകാരിയെ എം.ഡി.എം.എ. നൽകി വശത്താക്കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും കുഴൽപ്പണം കടത്താൻ മറയാക്കുകയും ചെയ്ത കേസുകളിൽ സഹോദരങ്ങളും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽകൃഷ്ണ(20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കുഴൽപ്പണം തട്ടിയെടുക്കാനുപയോഗിച്ചുവെന്ന പരാതിയിലാണ് അമൽകൃഷ്ണയുടെ സഹോദരൻ അതുൽകൃഷ്ണ(25)യെ അറസ്റ്റുചെയ്തത്.
പെൺകുട്ടിയുമായി സൗഹൃദത്തിലുള്ള പ്രതികൾ 2023 മുതൽ പ്രണയം നടിച്ച്, മയക്കുമരുന്നിനടിമയാക്കി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിട്ടില്ലാത്തയാളും അമൽകൃഷ്ണയും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും ആഭരണങ്ങളും അക്കൗണ്ടിലെ പണവും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.
പ്രായപൂർത്തിയാകാത്തയാൾതന്നെയാണ് പെൺകുട്ടിയെ അമൽകൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും മയക്കുമരുന്നു നൽകുകയും പീഡിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കളാണെങ്കിലും ഇക്കാര്യം ഇവർ പരസ്പരം അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. ചാലക്കുടി ഡിവൈ.എസ്.പി. ജെ. കുരിയാക്കോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അമൽകൃഷ്ണയെ റിമാൻഡ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കിയ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽഹോമിലയച്ചു.
ഇതേ പെൺകുട്ടിയെ മയക്കുമരുന്നുനൽകി, തട്ടിക്കൊണ്ടുപോയി വയനാട്ടിലെത്തിച്ച് കുഴൽപ്പണം തട്ടുന്നതിന് മറയാക്കിയെന്ന കേസിലാണ് അതുൽ കൃഷ്ണയെ അറസ്റ്റുചെയ്തത്. 2025 ജനുവരി മുതൽ ജൂലായ് വരെയുള്ള സമയത്ത് കൽപ്പറ്റയിൽ കൊണ്ടുപോയാണ് കുഴൽപ്പണം തട്ടുന്നതിനുപയോഗിച്ചത്. പുതുക്കാട് പോലീസ്സ്റ്റേഷനിൽ നൽകിയ പരാതിയിൽ എസ്.ഐ. ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Brothers and a minor arrested for using mdma to exploit a 14-year-old girl in multiple criminal activities, including money laundering and sexual abuse.
Published: 25 Oct 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented