
ആറന്മുള: കുട്ടികളുടെയും മറ്റും അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ വില്‍ക്കുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി മതിരംപള്ളി വിഷ്ണുവിനെ (24) ആണ് ആറന്മുള പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റുചെയ്തത്. യുവാവ് ആഴ്ചകളായി സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ ഇയാള്‍ കുട്ടികളെയും മറ്റും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ ലിങ്ക് ആവശ്യക്കാര്‍ക്ക് നല്‍കിവന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴി ആവശ്യക്കാര്‍ പൈസ അയയ്ക്കുകയും തിരികെ ലിങ്ക് നല്‍കുകയുമായിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ഹരീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: man arrested for selling porn video links via telegram
Published: 19 Jun 2023, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented