തൃപ്പൂണിത്തുറ: എസ്.ഐ.ആറിൽ അപാകമുണ്ടെന്ന് പറഞ്ഞ് വയോധികനെ ഫോണിലൂടെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച്, ലിങ്ക് അയച്ച് നൽകി ഏഴര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. തൃപ്പൂണിത്തുറ എരൂർ വെസ്റ്റ് സാന്ദ്രഗീതം വീട്ടിൽ പമേശ്വരൻ നായരുടെ (72) പണമാണ് സ്വകാര്യ ബാങ്കിലെ രണ്ട് അക്കൗണ്ടിൽ നിന്നായി നഷ്ടപ്പെട്ടത്. കഴിഞ്ഞ 30-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
എസ്.ഐ.ആറിൽ പരമേശ്വരൻ നായരുടെയും, പിതാവിന്റെയും പേര് സംബന്ധിച്ച് മിസ് മാച്ചുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസറെ ബന്ധപ്പെടണമെന്നും പറഞ്ഞ് എസ്.എം.എസ്. വഴി സന്ദേശം അയച്ച് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് വിവരങ്ങൾ പുതുക്കുന്നതിനെന്ന് പറഞ്ഞ് പരാതിക്കാരന്റെ വാട്സാപ്പിലേക്ക് പേര് തിരുത്താനുള്ള ഫോം എന്ന പേരിൽ വ്യാജ ലിങ്കും 10 രൂപ ഫീസടക്കാനുള്ള നിർദേശവും നൽകി. 10 രൂപ അടയ്ക്കാൻ കഴിയുന്നില്ലെന്ന് അറിയിച്ചപ്പോൾ സഹായിക്കാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ടിന്റെയും എ.ടി.എം. കാർഡിന്റെയും വിവരങ്ങൾ കൈക്കലാക്കി.
ഇതോടെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ സ്വകാര്യ ബാങ്കിലുള്ള ഒരു അക്കൗണ്ടിൽ നിന്നും 3,20,000 രൂപയും, അതേ ബാങ്കിലെ മറ്റൊരു അക്കൗണ്ടിൽ നിന്നും 4,50,000 ഉൾപ്പെടെ 7,70,000 യാണ് നഷ്‌ടപ്പെട്ടത്. ഹിൽപ്പാലസ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights: A 72-year-old man from Thrippunithura lost Rs 7,70,000 in a cyber scam., Fraudsters used a fake SIR verification and election commission pretext., Victim was tricked into sharing ATM and bank account details via WhatsApp., Hill Palace police registered a case and initiated an investigation.
Published: 03 Nov 2026, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented