മാള: അഷ്ടമിച്ചിറയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി. പഴമ്പിള്ളി വീട്ടില്‍ വാസനാണ് ഭാര്യ ശ്രീഷ്മയെ വെട്ടിയത്. 

To advertise here,

കൈയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഭര്‍ത്താവിനെ മാള പോലീസ് കസ്റ്റഡിയിലെടുത്തു.