ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ ലഡുവിനൊപ്പം ടൊമാറ്റോ സോസ് നല്‍കിയില്ലെന്ന് ആരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. തിരൂരങ്ങാടി സ്വദേശികളായ നിസാര്‍, താജുദ്ദീന്‍, വേങ്ങര സ്വദേശി സാജിദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

To advertise here,

ഹോട്ടലിലെത്തിയ ചിലര്‍ ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കിയെന്നാണ് ആരോപണം. ഇതിനുപിന്നാലെ ഇരുമ്പ് പൈപ്പ് കൊണ്ട് ജീവനക്കാരെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ജീവനക്കാരുടെ തലയ്ക്കും മുഖത്തുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.