ആവശ്യമായ സാധനങ്ങൾ:
ചക്കക്കുരു : രണ്ട് കപ്പ്
തേങ്ങ ചിരകിയത് : ഒരു കപ്പ്
അരി : ഒരു കപ്പ്
ഏലയ്ക്കാപ്പൊടി : ഒരു ടീസ്പൂൺ
ചിരകിയ ശർക്കര : ഒരു കപ്പ്
തയ്യാറാക്കുന്ന വിധം:
ചക്കക്കുരു തൊലി കളഞ്ഞ് കുക്കറിൽ വേവിച്ചെടുക്കുക. തണുത്തതിനുശേഷം മിക്സിയിൽ വെള്ളംചേർക്കാതെ അരച്ചെടുക്കണം.
അരി വറുത്തെടുക്കണം. ഇത് മിക്സിയിൽ പൊടിച്ചെടുത്ത് തേങ്ങയുമായി ഇളക്കിയോജിപ്പിക്കുക.
ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചിരകിയ ശർക്കരയും ചേർത്ത് കൈകൊണ്ട് ഇളക്കിയോജിപ്പിക്കണം.
ഇനി നേരത്തേ തയ്യാറാക്കിവെച്ച ചക്കക്കുരുവും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കണം.
ഈ കൂട്ടിൽ നിന്ന് ഒരു കൈ നിറയെ എടുത്ത് നന്നായി ഉരുട്ടിയെടുത്താൽ മാത്രം മതി. ചക്കക്കുരു ലഡു തയ്യാർ.
Content Highlights: Made with boiled jackfruit seeds, grated coconut, and rice, Sweetened naturally with jaggery and flavored with cardamom, Quick and easy preparation method without adding water
Published: 12 Sept 2026, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented