പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ അജ്ഞാതസംഘം തോക്കുചൂണ്ടി എസ്‍യുവി കവർന്നു. നഗരമധ്യത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. വെള്ള നിറത്തിലുള്ള പിബി-35-എഎ-9902 നമ്പറിലുള്ള മഹീന്ദ്രാ എക്സ്‍യുവി കാറാണ് തട്ടിയെടുത്തത്. തുടർന്ന് വാഹനവുമായി സംഘം ഗുർദാസ്പുർ ഭാഗത്തേക്ക് കടന്നുകളഞ്ഞു. സംഭവത്തെത്തുടർന്ന് ജമ്മു ദേശീയപാതയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മോഷ്ടിച്ച വാഹനവുമായി സംഘം ജമ്മു കശ്മീരിലെ ലഖൻപൂരിലേക്ക് കടന്നതായാണ് ആദ്യം വിവരം ലഭിച്ചത്. എന്നാൽ, വാഹനം കഠുവ ഭാഗത്തേക്ക് പോയിട്ടില്ലെന്നും ഗുർദാസ്പുർ ഭാഗത്തേക്കാണ് നീങ്ങിയതെന്നും പിന്നീട് വ്യക്തമായി. ഗുർദാസ്പുരിൽ പോലീസ് വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പോലീസിന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഗുർദാസ്പുരിലെ ബാബ്രി ബൈപ്പാസിലുള്ള ഹൈടെക് ചെക്ക്പോസ്റ്റിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വാഹനപരിശോധന നടത്തുന്നതെന്ന് ഇൻസ്പെക്ടർ ഭൂപീന്ദർ സിങ് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
പ്രദേശത്തേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും ഒരുപോലെ പരിശോധിക്കുന്നുണ്ടെന്നും ഭൂപീന്ദർ സിങ് വ്യക്തമാക്കി. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോകുന്നത്, ഏത് വാഹനത്തിലാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിയുന്നത്.
Content Highlights: An unidentified gang hijacked a white Mahindra XUV (PB-35-AA-9902) at gunpoint in Punjab's Pathankot on Sunday night and fled toward Gurdaspur, triggering a high alert along the Jammu national highway.
Published: 16 Nov 2026, 03:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented