കോഴിക്കോട്: പൊറോട്ടക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ഫ്രാൻസിസ് റോഡിനടുത്ത് പിപി ഹൗസിലെ കെ.ടി. അഫാം(24) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇയാൾ അറസ്റ്റിലായത്.
വീട്ടിൽവെച്ച് പൊറോട്ടയുണ്ടാക്കി സമീപത്തുള്ള ഹോട്ടലുകളിൽ വിതരണംചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ടവാങ്ങിക്കാനെന്ന വ്യാജേന പല ആളുകളും വീട്ടിൽവന്ന് മയക്കുമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചതിനെത്തുടർന്ന് ഇയാളും ഇയാളുടെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് വീട് റെയ്ഡ് ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. സിറ്റി
നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്‌മാൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിപിഒമാരായ സുനോജ് കാരയിൽ, ലതീഷ്, സരുൺകുമാർ, ഷിനോജ്, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മഷൂർ, ടൗൺ സ്റ്റേഷനിലെ എസ്ഐമാരായ ജോസ് വി. ഡിക്രൂസ്, കിരൺ ഷബീർ, സജീവൻ, അജിത, സീനിയർ സിപിഒ ജിത്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: A 24-year-old man was arrested in Kozhikode for selling MDMA, using his porotta business as a front.
Published: 16 Oct 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented