കൊച്ചി: പോലീസ് സ്റ്റേഷൻ ലോക്കർ മുറിയിൽ സീൽ ചെയ്ത് സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച സെൻട്രൽ എസ്.ഐ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ്. തൗഫീഖിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് സെൻട്രൽ പോലീസ് പറഞ്ഞു.

To advertise here,

എന്താവശ്യത്തിനാണ് എംഡിഎംഎ മോഷ്ടിച്ചതെന്ന് അന്വേഷിച്ചുവരുകയാണ്. ഇതിനായി അനസിനെ വിശദമായി ചോദ്യം ചെയ്യും.

ഓൺലൈൻ ട്രേഡിങ്ങിൽ ഏർപ്പെട്ടിരുന്ന അനസിന് വലിയ സാമ്പത്തികബാധ്യതയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. അത് തീർക്കാൻ പണം കണ്ടെത്താനുള്ള ശ്രമമാണ് മോഷണമെന്നാണ് പ്രാഥമിക നിഗമനം. അനസിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.