കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിൽവെച്ച് ലൈഫ് ഗാർഡുമാരെ ആക്രമിച്ച കേസിലെ പ്രതികളായ കർണാടക സ്വദേശികൾ - ഖലീം പാഷ (36), മുഹമ്മദ് റയാൻ (19) എന്നിവരെ വെള്ളയിൽ പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപംവെച്ചാണ് ലൈഫ് ഗാർഡുമാരായ റോഷിത്തിനെയും, ആദിലിനെയും പാഷയും റയാനും ചേർന്ന് മർദിച്ചത്.
നിരോധിത മേഖലയിൽ കടലിൽ ഇറങ്ങരുതെന്ന് പറഞ്ഞതിലുള്ള വിരോധംവെച്ചാണ് പ്രതികൾ റോഷിത്തിനെ ഇടിക്കുകയും, ബിർകുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. മർദനത്തിൽ ആദിലിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. പ്രതികളെ കടലിൽ നീന്തുന്നതിൽനിന്ന് രണ്ടുതവണ ലൈഫ് ഗാർഡുമാർ തടഞ്ഞിരുന്നു.
മൂന്നാംതവണയും പ്രതികൾ ഇതാവർത്തിച്ചപ്പോൾ ലൈഫ് ഗാർഡുമാർ സമീപത്തുള്ള ഹോംഗാർഡിനെ വിളിച്ചുവരുത്തി. പിന്നാലെയാണ് സംഘം ഗാർഡുമാരെ ആക്രമിച്ചത്. മർദിക്കാൻ തുടങ്ങിയപ്പോൾ സമീപത്ത് സ്പീഡ് ബോട്ട് സർവീസ് നടത്തുന്നവർ രക്ഷിക്കാനെത്തിയെങ്കിലും അവർക്കും മർദനമേറ്റു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Content Highlights: Two individuals from Karnataka, Khalim Pasha and Mohammed Ryan, were arrested by Vellayil police for assaulting lifeguards at Kozhikode Beach. The incident occurred after the lifeguards, Roshith and Adil, advised the suspects against entering a restricted area in the sea, leading to a physical altercation. Despite attempts to stop them, the suspects attacked the lifeguards and others who intervened, resulting in injuries; they were later presented in court.
Published: 04 Nov 2026, 09:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented