കോഴിക്കോട്: കാരന്തൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. കിഴക്കേ മേലേടത്ത് കൃപേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. 35 പവന്‍ സ്വര്‍ണവും 4000 രൂപയും മോഷണം പോയി.

To advertise here,

വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി പത്തരയ്ക്കും ചൊവ്വാഴ്ച രാവിലെ ആറുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു. രാത്രി എട്ടരയോടെയാണ് വീട്ടുകാര്‍ വീട് പൂട്ടി ആശുപത്രിയിലേക്ക് പോയത്. പിന്നീട് രാവിലെ വീട്ടില്‍ ജോലിക്കുവരുന്ന സ്ത്രീക്ക് വാതില്‍ തുറന്ന് കൊടുക്കാനായി തൊട്ടടുത്ത് താമസിക്കുന്ന അമ്മ താക്കോലുമായി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള സി.സി.ടി.വി. ഉള്‍പ്പടെ ശേഖരിച്ച് അന്വഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.