കാസര്‍കോട്: ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ പോലീസ് പിടികൂടി. കാസര്‍കോട് കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ബേക്കല്‍ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസമാണ് പ്രതി ബസില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കാഞ്ഞങ്ങാട് നിന്ന് ബേക്കലിലേക്കുള്ള സ്വകാര്യബസില്‍ ആറുവയസ്സുള്ള മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിക്ക് നേരേയായിരുന്നു പ്രതിയുടെ അതിക്രമം. ഇയാളുടെ ദൃശ്യങ്ങള്‍ യുവതി തന്നെയാണ് മൊബൈല്‍ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Content Highlights: kasargod bus flashing case accused arrested
Published: 17 Jul 2024, 10:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented