വർക്കല (തിരുവനന്തപുരം): ടൂറിസം മേഖലയിലെ സ്പായിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. വട്ടപ്പാറ കണക്കോട് രാജ് ഭവനിൽ ജി.പി.കുമാർ (64) ആണ് പിടിയിലായത്.
പാപനാശം നോർത്ത് ക്ലിഫിലെ സ്പായിൽ മസാജിങ്ങിനായാണ് ഇയാൾ എത്തിയത്. തുക സംബന്ധിച്ചുള്ള തർക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവർ കുമാറിനെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Content Highlights: gunpoint threatening 64 year old man arrested in varkala
Published: 11 Aug 2024, 06:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented