വർക്കല: മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം കാട്ടിയ മസാജ് സെന്റർ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. കൊല്ലം ഓടനാവട്ടം കട്ടയിൽ പുത്തൻവിളവീട്ടിൽ ആദർശ്(29) ആണ് പിടിയിലായത്.
വർക്കല ഹെലിപ്പാഡിനു സമീപം പ്രവർത്തിക്കുന്ന മസാജ് സെന്ററിൽ മസാജ് ചെയ്യാനെത്തിയ അമേരിക്കൻ സ്വദേശിനിയായ 46-കാരിയെയാണ് ഉപദ്രവിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസാജ് ചെയ്യുന്നതിനിടെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന വിദേശ വനിതയുടെ പരാതിയിൽ വർക്കല പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Massage center employee in Varkala arrested for sexually assaulting American tourist
Published: 13 Jan 2025, 07:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented