തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തില്‍ നികുതിവെട്ടിക്കുന്ന സംഘം വലയിലായതായി ജി.എസ്.ടി. വകുപ്പ് അറിയിച്ചു. 850 കോടി രൂപയുടെ വ്യാജബില്ലുകളാണ് ഈ സംഘം കര്‍ണാടകത്തിലും കേരളത്തിലുമായി രൂപവത്കരിച്ച 30 വ്യാജകമ്പനികള്വഴി നല്‍കിയത്. ഒക്ടോബറിനും ജൂണിനും ഇടയ്ക്ക് നടത്തിയതാണ് ഇത്രവലിയ തട്ടിപ്പ്.
കേരളത്തിലെ ജി.എസ്.ടി. വകുപ്പ് മുന്‍കൈയെടുത്ത് കര്‍ണാടകവുമായി സഹകരിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. ആളുകളുടെ ആധാറും പാന്‍ കാര്‍ഡും കൈക്കലാക്കിയാണ് ഈ സംഘം കള്ളക്കമ്പനികള്‍ രജിസ്റ്റര്‍ചെയ്തത്.
വടക്കേയിന്ത്യയില്‍ ഗുഡ്ക ഉണ്ടാക്കുന്നതിനായി കേരളത്തില്‍ നിന്നുള്‍പ്പെടെ അടയ്ക്ക കടത്തുന്നത് മറച്ചുവെക്കുന്നതിനാണ് ഇല്ലാത്ത കമ്പനികളുണ്ടാക്കിയെന്ന് രേഖ ചമയ്ക്കുന്നത്. അനധികൃതമായി ഉത്തരേന്ത്യയിലേക്കു കടത്തുന്ന അടയ്ക്ക കേരളത്തിലും കര്‍ണാടകത്തിലുമുള്ള കമ്പനികളില്‍നിന്ന് വാങ്ങുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ കള്ളബില്‍ നല്‍കുന്നത് ഈ കമ്പനികളാണ്. കേരളത്തില്‍നിന്ന് 180 കോടിയുടെ കള്ളബില്ലുകളാണ് നല്‍കിയത്.
നടക്കാത്ത വില്‍പ്പനയ്ക്ക് വന്‍തോതില്‍ കള്ളബില്‍ നല്കുമ്പോള് അന്തഃസംസ്ഥാന നികുതിയിനത്തില്‍ കേരളത്തിന് വന്‍തുകയാണ് നഷ്ടപ്പെടുന്നത്.
Content Highlights: gst fraud case
Published: 24 Jun 2023, 10:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented