പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഐടി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 27-കാരിയായ കോമൾ രാജേന്ദ്ര ദാഹകെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിപ്രോ ജീവനക്കാരിയാണ്.

To advertise here,

ഹിഞ്ചവഡിയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോമളിൻ്റെ കാമുകനും ഇൻഫോസിസ് ജീവനക്കാരനുമായ ശുഭം ധ്യാനേശ്വർ കൽബാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഒന്നരവർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രദീപ് ജാധവ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ശുഭം കോമളിനെ മർദിച്ചെന്നും പോലീസ് വെളിപ്പെടുത്തി. മർദനമാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.