കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് പോലീസ് സംഘം അനീഷിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പോലീസ് കസ്റ്റഡിയിലാണെങ്കിലും ചികിത്സ തുടരേണ്ടതിനാല്‍ അനീഷ് ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ആശുപത്രിയില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃക്കാക്കര, പനങ്ങാട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കൊച്ചി ഡി.സി.പി, എ.സി, തേവര ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയില്‍കഴിയുന്ന ആശുപത്രിയില്‍ എത്തി അനീഷിനെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെയും ആശുപത്രിക്ക് പുറത്ത് വന്‍ പോലീസ് സന്നാഹമുണ്ട്.
Also Read
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആനക്കാട്ട് വീട്ടില്‍ അനീഷ് ആന്റണി എന്ന മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ച് വന്‍ഗുണ്ടാസംഘവും ഇയാള്‍ക്കുണ്ട്. നേരത്തെ പലതവണ മരട് അനീഷിനെ പോലീസ് പിടികൂടിയിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. ഇയാളെ വാളയാര്‍ അതിര്‍ത്തിക്ക് സമീപം പോലീസ് സിനിമാസ്റ്റൈലില്‍ പിടികൂടിയതും വാര്‍ത്തയായിരുന്നു.
Content Highlights: goonda gang leader maradu aneesh in police custody in kochi
Published: 07 Nov 2023, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented