
കാക്കനാട്(കൊച്ചി): തട്ടുകടയ്ക്ക് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. വാടനാപ്പിള്ളി ഗണേശമംഗലം ചാലില്‍ വീട്ടില്‍ നിസാം (37), തൃക്കാക്കര നോര്‍ത്ത് ടി.വി.എസ്. ജങ്ഷനുസമീപം തിണ്ടിക്കല്‍ വീട്ടില്‍ സനൂപ് (33), ഇടപ്പള്ളി നോര്‍ത്ത് വട്ടേക്കുന്നം കാട്ടിപ്പറമ്പില്‍ സഗീര്‍ (27) എന്നിവരാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് കാക്കനാട് കുന്നുംപുറത്തെ 'സലാം' തട്ടുകടയുടെ മുന്നിലെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍ ആക്രമണം നടത്തിയത്.
തട്ടുകടയുടെ മുന്‍വശത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് പരാതികളിലായി ഗുണ്ടാത്തലവന് മരട് അനീഷ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
Content Highlights: clash between goons in kakkanad kochi case against maradu aneesh and 16 others
Published: 16 Jan 2023, 04:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented