
ആലപ്പുഴ: മയക്കുമരുന്നുമായി പിടിയിലായ ഗുണ്ടാത്തലവൻ മരട് അനീഷും സംഘാംഗങ്ങളും ജാമ്യംകിട്ടിയയുടൻ ആലപ്പുഴ കോടതിവളപ്പിൽ ജന്മദിനമാഘോഷിച്ചു. സംഘത്തിലൊരാളുടെ ജന്മദിനം പുരവഞ്ചിയിൽ ആഘോഷിക്കുന്നതിനാണ് അനീഷും കൂട്ടരും ചൊവ്വാഴ്ച ആലപ്പുഴയിലെത്തിയത്.
അനീഷ് വന്ന കാറിൽനിന്ന് പോലീസ് എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു. തുടർന്ന്, അനീഷുൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തു. ഈ കേസിൽ ബുധനാഴ്ച ജാമ്യംകിട്ടി പുറത്തിറങ്ങിയ ഇവർ കോടതിവളപ്പിൽ കാറിനു മുകളിൽ കേക്കുവെച്ച് മുറിച്ച് ജന്മദിനാഘോഷം നടത്തി.
കോടതിയിൽനിന്ന് ഇറങ്ങുന്നതിന്റെയും ജന്മദിനം ആഘോഷിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു ജാമ്യമനുവദിച്ചത്.
Content Highlights: maradu aneesh and his friends celebrate birthday in court backyard
Published: 10 Jun 2022, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented