അവിഞ്ഞോൺ(ഫ്രാൻസ്): ഭാര്യയായിരുന്ന ജിസേൽ പെലിക്കോയെ മരുന്നുനൽകി മയക്കി പലരെക്കൊണ്ട് പത്തുവർഷത്തോളം ബലാത്സംഗം ചെയ്യിച്ച കേസിൽ ഡൊമിനിക് പെലിക്കോയ്ക്ക് ഫ്രഞ്ച് കോടതി 20 വർഷം തടവുശിക്ഷവിധിച്ചു. ലോകത്തെ ഞെട്ടിച്ച കേസിൽ മൂന്നുമാസത്തിലേറെനീണ്ട വിചാരണയ്ക്കൊടുവിലാണ് അവിഞ്ഞോൺ കോടതിയിലെ പ്രധാന ജഡ്‌ജി റോജർ അരത വിധിപ്രസ്താവിച്ചത്. 72 വയസ്സുള്ള ഡൊമിനിക് ശിഷ്ടകാലം തടവറയിൽ കഴിയണം.
ഡൊമിനിക്കിന്റെ പ്രേരണയിൽ ജിസേലിനെ ബലാത്സംഗംചെയ്ത 49 പുരുഷന്മാർക്ക് 10 മുതൽ 18 വരെ വർഷവും മറ്റൊരാൾക്ക് നാലുവർഷവും തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. വിധിപറയുമ്പോൾ ജിസേൽ കോടതിമുറിയിലുണ്ടായിരുന്നു. ബലാത്സംഗക്കേസിൽ ഫ്രാൻസ് നൽകുന്ന പരമാവധി ശിക്ഷയാണ് 20 വർഷം തടവ്.
മയക്കത്തിൽ ഭർത്താവ് നടത്തിയ കേട്ടുകേൾവിയില്ലാത്ത ക്രൂരത, ഫ്രാൻസിന്റെ പോരാട്ടമുഖമായ ജിസേലയ്ക്ക് നീതി
ജിസേലിനെ മരുന്നുനൽകി അബോധാവസ്ഥയിലാക്കി അപരിചിതരെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയായിരുന്നു ഡൊമിനിക്. 2011 ജൂലായ്‌മുതൽ 2020 ഒക്ടോബർവരെ ഇതുചെയ്തു. 2020-ൽ മറ്റൊരു കേസിൽ പിടിയിലായ ഡൊമിനിക്കിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഫോണുകളിലും ഹാർഡ് ഡ്രൈവുകളിലുമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ അശ്ളീലദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെടുത്തിരുന്നു.
ബലാത്സംഗത്തിനിരയായ സ്ത്രീക്ക് സ്വന്തം വിവരങ്ങൾ സമൂഹത്തിൽനിന്ന് മറച്ചുവെക്കാൻ ഫ്രാൻസ് നിയമപരമായി അവകാശം നൽകുന്നുണ്ട്. എന്നാൽ, ഈ അവകാശം വിനിയോഗിക്കാനില്ലെന്ന് അറിയിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ജിസേലിനെ ഫെമിനസത്തിൻറെ ധീരപ്രതീകമായാണ് കണക്കാക്കുന്നത്.
സ്വന്തം വിവരങ്ങൾ സമൂഹത്തിൽനിന്ന് മറച്ചുവെക്കാനുള്ള അവകാശം വിനിയോഗിക്കാതെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ജിസേലിനെ ഫെമിനസത്തിന്റെ ധീരപ്രതീകമായാണ് കണക്കാക്കുന്നത്.
Content Highlights: Gisèle Pelicot's ex-husband jailed for 20 years in mass rape trial, France, Dominique Pelicot
Published: 20 Dec 2024, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented