കൊച്ചി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശ്ശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27)എന്നിവരെയാണ് കളമശ്ശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

To advertise here,

യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കിയെന്നാണ് കേസ്. പ്രതികൾ സ്പാകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. ശ്രീരാജ് ഇടപ്പള്ളിയിൽ സ്പാ നടത്തുന്നുമുണ്ട്. ഇവിടെ ജോലി നൽകാമെന്നു പറഞ്ഞാണ് യുവതിയെ എത്തിച്ചത്.

സബ് ഇൻസ്പെക്ടർമാരായ രാംലാൽ, വി. എസ്. ബിനു, സീനിയർ സി.പി.ഒ. മാരായ ലിബിൻകുമാർ, സിജിൽ, സുരേഷ്, അനീഷ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.