
ഗാസിയാബാദ്: ബലാത്സംഗത്തിനിരയായതിന് പിന്നാലെ വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലിചെയ്തിരുന്ന 19-കാരിയാണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചത്. ഞായറാഴ്ചയാണ് ഹൗസിങ് സൊസൈറ്റിയിലെ ബേസ്മെന്റില്‍വെച്ച് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ അജയ്(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശിനിയായ 19-കാരി ഏതാനും മാസങ്ങളായി ഗാസിയബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരിയായി ജോലിചെയ്തുവരികയാണ്. ഞായറാഴ്ചയാണ് യുവതി ബലാത്സംഗത്തിനിരയായത്. ഇതിനുപിന്നാലെ യുവതി വിഷം കഴിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
യുവതിയെ ഹൗസിങ് സൊസൈറ്റിയില്വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നും ഇതിനുശേഷമാണ് യുവതി വിഷം കഴിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, യുവതി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ബേസ്മെന്റിലെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ചെന്നും ഇതില്‍നിന്ന് കൂട്ടബലാത്സംഗം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റൂറല്‍ ഡി.സി.പി. വിവേക് ചന്ദ്രയാദവ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ മരണത്തില്‍ വ്യക്തത ലഭിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: ghaziabad woman security guard who raped by her supervisor dies in hospital
Published: 29 Aug 2023, 12:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented