കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടി രൂപയോളം വിലവരുന്ന സ്വർണം പോലീസ് പിടികൂടി.
കണ്ണൂർ പാതിരിയോട് സ്വദേശി അസ്സു (47)വിനെയാണ് കരിപ്പൂർ പോലീസും ജില്ലാപോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. 1467 ഗ്രാമോളം തൂക്കം വരുന്ന സ്വർണമിശ്രിതം ഇയാളിൽനിന്ന് കണ്ടെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ 1.45-ന് ദുബായിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ വന്നത്. ധരിച്ചിരുന്ന ഷൂവിനുള്ളിൽ രണ്ടു സോളിലും കറുത്ത തുണികൊണ്ടു മൂടിയാണ് സ്വർണമിശ്രിതം ഒളിപ്പിച്ചത്.
ഒരു സോളിൽ 733.6 ഗ്രാമും അടുത്തതിൽ 733.4 ഗ്രാമുമാണ് ഒളിപ്പിച്ചത്. പിടികൂടിയ സ്വർണവും പ്രതിയെയും പോലീസ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
Content Highlights: Rs 2 crore worth of gold seized at Kozhikode airport., Accused Assu (47) arrived from Dubai on an Air India Express flight.
Published: 19 Nov 2026, 08:14 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented