പഴയങ്ങാടി: ഏഴുവയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പഴം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ കുറ്റ്യേരി അഷ്‌റഫിനെ (48) പഴയങ്ങാടി എസ്.ഐ. പി.ജെ. ജിമ്മി അറസ്റ്റുചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 2019-ല്‍ ഇയാള്‍ക്കെതിരേ സമാന കേസുണ്ടായതായി പോലീസ് പറഞ്ഞു.

To advertise here,

എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍ 

കതിരൂര്‍: മയക്കുമരുന്നായ എം.ഡി.എം.എ. വാഹനത്തില്‍ കടത്താന്‍ ശ്രമിക്കവെ ഇരുപത്തിയാറുകാരനെ കതിരൂര്‍ പോലീസ് പിടികൂടി.

മേക്കുന്ന് പള്ളിക്കുനി സ്വദേശി വരയാലില്‍ ജംഷീദില്‍നിന്നാണ് 7.14 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തത്. ബുധനാഴ്ച രാത്രി 10-ഓടെ പാട്യം കൊട്ടിയോടിയില്‍നിന്ന് കതിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് അയോടന്‍, പ്രജിത്ത് കണ്ണിപ്പൊയില്‍, കെ.മിധോഷ്, സി.പി.സനോജ് എന്നിവര്‍ ചേര്‍ന്ന് വാഹനപരിശോധന നടത്തുന്നതിനിടെയാണ് 23 പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച നിലയില്‍ മയക്കുമരുന്ന് ശ്രദ്ധയില്‍പ്പെട്ടത്. കെ.എല്‍. 58 ക്യു 5933 എന്ന നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.