കൊച്ചി: യുവതി മൂന്നുകുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മംനല്കിയത് പകര്‍ത്തി വാട്സാപ്പില്‍ പങ്കുവെച്ചതിന് ഡോക്ടര്‍ അടക്കമുള്ളവരുടെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ പയ്യന്നൂര്‍ സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കേസാണ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജി തള്ളി. ഇത്തരം ഗൗരവകരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
സിസേറിയന്റെ വീഡിയോയും ഫോട്ടോയും പ്രതികളെടുത്തിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇവരുടെ മൊബൈല്‍ഫോണിലും ടാബില്‍നിന്നും ഇവ കണ്ടെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഐ.ടി. ആക്ടിലെയും വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.
കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. പ്രതികളുടെ നടപടി യുവതിയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന നടപടിയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.പി. പ്രശാന്ത് വാദിച്ചു. 2014-ലാണ് സംഭവം.
Content Highlights: doctor and staff captured cesarean section highcourt case
Published: 03 Aug 2024, 10:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented