തിരുവനന്തപുരം: വിതുരയില്‍ റിസോര്‍ട്ടുകാരും നാട്ടുകാരും തമ്മിലുണ്ടായ അടിപിടിയില്‍ പോലീസ് കേസെടുത്തു. നാട്ടുകാരെ ആക്രമിച്ചതിന് റിസോര്‍ട്ട് ഉടമ, ഇയാളുടെ സുഹൃത്തുക്കളായ അനില്‍കുമാര്‍, മനോജ് എന്നിവര്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് വിതുരയില്‍ റിസോര്‍ട്ടുകാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചെറ്റച്ചല്‍ ആറ്റിന്റെ കരയില്‍ ഒരുവര്‍ഷമായി റിസോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവിടെ വന്ന രണ്ടുപേര്‍ നഗ്നരായി സ്ത്രീകളുടെ കടവില്‍ കുളിക്കാനിറങ്ങിയെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരിലൊരാള്‍ ഇത് ചോദ്യംചെയ്തതോടെ റിസോര്‍ട്ടിലുണ്ടായിരുന്നവര്‍ ഇയാളെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
റിസോര്‍ട്ട് ഉടമയുടെ സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ വസ്ത്രം പോലും ധരിക്കാതെയാണ് സ്ത്രീകളുടെ കടവില്‍ കുളിക്കാനിറങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഘര്‍ഷത്തില്‍ നാട്ടുകാരായ സന്തോഷ്, മഹില്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ്റിന്റെ കരയില്‍ റിസോര്‍ട്ടുകാര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ക്യാമറയെച്ചൊല്ലി പ്രദേശവാസികളും റിസോര്‍ട്ട് ഉടമയും തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു.
Content Highlights: clash between locals and resort owner in vithura police registered case
Published: 26 Mar 2022, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented