തിരുവനന്തപുരം: പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപേരെ വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി നടന്ന തർക്കത്തിൽ സി.പി.ഐ. നേതാവ് വിനോദിനും വിപിൻ ഇവർസണിനും വെട്ടേറ്റിരുന്നു.
വിനോദിനു വെട്ടേറ്റ കേസിൽ വട്ടപ്പാറ ജൂബിലി നഗർ സ്വദേശി ചാരൾസ് ഇവർസൺ (62), മക്കളായ ജിജിൻ ഇവർസൺ (33), വിപിൻ ഇവർസൺ (34) എന്നിവരെ അറസ്റ്റുചെയ്തു. വിപിൻ ഇവർസണിനെയും ഒപ്പം ഉണ്ടായിരുന്നവരെയും ആക്രമിച്ച കേസിൽ വട്ടപ്പാറ പള്ളിവിള സ്വദേശി ഷിജു (41), ജൂബിലി നഗർ പ്ലാവിള വീട്ടിൽ വിജയരാജ് (64) എന്നിവരും അറസ്റ്റിലായി.
വിപിനും കൂട്ടുകാരും വീട്ടുവളപ്പിൽ പടക്കം പൊട്ടിച്ചത് വട്ടപ്പാറ പോലീസിൽ അറിയിക്കണമെന്ന് സമീപവാസിയായ വിജയരാജ് മരുമകൻ വിനോദിനെ അറിയിച്ചു.
സ്ഥലത്തെത്തിയ വിനോദ് വാളുമായി വീട്ടിൽ കയറി വിപിനെ വെട്ടിയതായി പോലീസ് പറഞ്ഞു. ഇതിനിടെ വിപിനൊപ്പം ഉണ്ടായിരുന്നവർ വെട്ടുകത്തി എടുത്ത് വിനോദിനെ ആക്രമിച്ചെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിനോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Vattappara police arrested five individuals following a violent clash over bursting firecrackers that left CPI leader Vinod and Vipin Iverson seriously injured with hack wounds in Thiruvananthapuram district.
Published: 10 Nov 2026, 07:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented