പാറശ്ശാല: കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഇളക്കിമാറ്റി വൈദ്യുതി വിച്ഛേദിച്ചശേഷം റോഡിൽ ബൈക്ക് റേസിങ് നടത്തിയതായി നാട്ടുകാരുടെ പരാതി. സംഭവത്തിൽ കെ.എസ്.ഇ.ബി.ക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി പത്തരയോടെ പരശുവയ്ക്കലിനു സമീപം നെടിയാംകോട്ടിലാണ് സംഭവം. നെടിയാംകോട് കവലയിലെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഇളക്കിമാറ്റിയശേഷം രണ്ട് യുവാക്കൾ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുകയായിരുന്നു. രാത്രിയിൽ ബൈക്കുകളുടെ ശബ്ദംകേട്ട് പുറത്തിറങ്ങിയ നാട്ടുകാരെ അസഭ്യം വിളിച്ചശേഷം ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
നാട്ടുകാരുടെ പരാതിയെ ത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സ്ഥിരമായി പ്രദേശത്ത് മദ്യലഹരിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രശ്നമുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
Content Highlights: Bike race at night thiruvananthapuram
Published: 07 May 2024, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented