തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
വീടിന്റെ സ്റ്റെയർകേസിനടിയിൽ തൂങ്ങിയ നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്ന് പോയിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.
Content Highlights: 16-year-old Plus One student Sanjana found dead at her home in Kallambalam.
Published: 21 Nov 2026, 01:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented