അടൂർ: വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് ഭീഷണിപ്പെടുത്തുകയുംചെയ്തെന്ന പരാതിയിൽ ഒളിവിലായിരുന്ന 61-കാരനെ അടൂർ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ചുനക്കര കോമല്ലൂർ പുളിമൂട്ടിൽ ഷോജിൻ വില്ലയിൽ ജി. ഷാജിയെയാണ് അറസ്റ്റുചെയ്തത്. ജൂലായ് എട്ടിനാണ് സംഭവം. അടൂർ ഭാഗത്തുള്ള സർവീസ് സഹകരണബാങ്കിലേക്ക് പോകുകയായിരുന്ന 77-കാരിയെ ഓട്ടോറിക്ഷയിലെത്തിയ ഷാജി തടഞ്ഞുനിർത്തി എവിടേക്കാണ് പോകുന്നതെന്ന് അന്വേഷിച്ചു. ഹോംനഴ്‌സായി ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞതോടെ കണ്ടാൽ തന്റെ അമ്മയെപ്പോലെയുണ്ടെന്നും വീട്ടിൽ ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്നും ഇയാൾ വയോധികയോട് പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ചുനക്കരയിലെ വീട്ടിലെത്തിച്ചെന്നും അവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മൊഴി.

To advertise here,

പിന്നീട് നൂറനാട് ഭാഗത്ത് കൊണ്ടുവിട്ടതായും പരാതിയിൽ പറയുന്നു. അടുത്ത ദിവസം ഷാജി വീണ്ടും ഫോണിൽ വിളിച്ച് വയോധികയോട് നൂറനാട് ഭാഗത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ പണയംവെക്കാൻ സ്വർണം ആവശ്യപ്പെട്ടു. വയോധിക വിസമ്മതിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് വയോധികയുടെ സ്കൂട്ടർ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ പണയംവെക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 30,000 രൂപ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.