ഗുണ/മധ്യപ്രദേശ്: ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ തർക്കത്തിൽ ഇരുപത്തിരണ്ടുകാരനെ കൊലപ്പെടുത്തി മാതൃസഹോദരന്മാർ. ബിഹാറിലെ ശിവഹാർ ജില്ലയിലെ തൊഴിലാളിയായ ശങ്കർ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് കാന്റ് പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ ശങ്കറിന്റെ മാതൃസഹോദരന്മാരായ രാജേഷ് മാഞ്ചി (25), തൂഫാനി മാഞ്ചി (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ശങ്കർ ആർജെഡി അനുഭാവിയാണെന്നും പ്രതികൾ രണ്ടുപേരും ജെഡിയുവിനെ പിന്തുണച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അനൂപ് ഭാർഗവ പറഞ്ഞു.
മൂവരും മദ്യപിച്ചുണ്ടായ വഴക്കിൽ ബിഹാർ തിരഞ്ഞെടുപ്പ് വിഷയമായതോടെ ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ശങ്കറിനെ സമീപത്തുള്ള ചതുപ്പ് നിലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിനെയും തൂഫാനിയെയും കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലിൽ ഇരുവരും കൊലക്കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: A political argument over Bihar election results turned deadly when two uncles allegedly murdered their 22-year-old nephew in Guna, Madhya Pradesh.
Published: 18 Nov 2025, 10:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented