അങ്കമാലി:ആർ.ജെ.ഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്‌സൺ പാനികുളങ്ങര (66) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാടുകുറ്റി നിറ്റ ജലാറ്റിൻ ഫാക്ടറിയിലെ മലീനീകരണത്തിനെതിരെ വർഷങ്ങൾ നീണ്ട ജനകീയ പോരാട്ടത്തിന് ജെയ്‌സൺ നേതൃത്വം നൽകിയിരുന്നു. കാതികുടം സമരസമിതി രക്ഷാധികാരിയായിരുന്ന ജെയ്‌സൺ സംസ്ഥാനത്തുടനീളമുള്ള പരിസ്ഥിതി സംരക്ഷണത്തിനും, മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനും നിരവധി പോരാട്ടങ്ങൾ നടത്തിയിരുന്നു. സർവ്വകലാശാല തല വോളിബോൾ താരവും, അങ്കമാലി സ്‌പോട്‌സ് അസോസിയേഷൻ ( എ.എസ്.എ) സ്ഥാപക അംഗവുമായിരുന്നു.

To advertise here,

ഭാര്യ: പ്ലാക്കൽ കുടുംബാംഗം വത്സ. മക്കൾ: ആര്യ ജയ്‌സൺ (കാനഡ), അർജുൻ ജെയ്‌സൺ. മരുമക്കൾ: ജോമോൻ ജോയ്ച്ചൻ (കാനഡ) നിയ ജോസഫ് (പ്രധാനമന്ത്രി ജൻ ഔഷധി ഫാർമസി). സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30ന് പാറക്കടവ് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.