എറണാകുളം: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.
തിങ്കളാഴ്ച ഇടുക്കിയിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽവെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടാകുന്നത്. പ്രതിയുടെ മോശം പെരുമാറ്റത്തിനെതിരേ യുവതി ഉടനടി പ്രതികരിക്കുകയും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിഷയത്തിൽ ഇടപെടുകയുമായിരുന്നു. യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ ഇടപ്പള്ളിയിൽ വെച്ചാണ് പോലീസിന് കൈമാറിയത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങളിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Alappuzha Man Arrested for Sexual Assault on KSRTC Bus in Ernakulam
Published: 16 Feb 2026, 09:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented