ആലപ്പുഴ: ചെന്നിത്തലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. 

To advertise here,

ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണെന്ന സംശയവും പോലീസിനുണ്ട്. മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

പുലർച്ചെ നടന്ന സംഭവം ഒരു ഓട്ടോ ഡ്രൈവറാണ് ആദ്യം കാണുന്നത്. ഇദ്ദേഹം പരിസരവാസികളെ അറിയിച്ച് തീ അണയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, ടിൻ ഷെഡ് ആയതിനാൽ അതിവേ​ഗം കത്തിയമർന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മകൻ വിജയൻ ഈ സമയത്ത് നടന്നുപോകുന്നത് കണ്ടതായും ഇവർ പറയുന്നുണ്ട്.